രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ അത്ഭുതകരമായ കഴിവുണ്ട് സിട്രസ് പഴങ്ങൾക്ക്. പുറമേ മാനസികാരോഗ്യം മെച്ചപ്പെടുത്തി ഉന്മേഷത്തോടെ ജീവിക്കാനും ഇവ സഹായിക്കുന്നു. ഫ്ളെവനോയ്‌ഡുകളാൽ സമ്പന്നമാണ് സിട്രസ് പഴങ്ങൾ. ഫ്ലെവനോയ്‌ഡുകൾ പാർക്കിൻസൺസ്, അൽഷിമേഴ്‌സ് എന്നിവയ്‌ക്കെതിരെ അതിശക്തമായ പ്രതിരോധം തീർക്കുന്നതിനാൽ ഇവ അടങ്ങിയ സിട്രസ് പഴങ്ങൾ ഈ രോഗങ്ങളിൽ നിന്ന് നമുക്ക് സംരക്ഷണം നല്‌കും. മാത്രമല്ല, ഫ്ളെവനോയ്‌ഡുകൾ നാഡീവ്യവസ്ഥയുടെ സംരക്ഷകരും മോശം ഹോർമോണുകളെ നശിപ്പിക്കുന്നവുമാണ്. സിട്രസ് പഴങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ തലച്ചോറിന്റെ മികച്ച പ്രവർത്തനവും ബുദ്ധിയും ചിന്താശക്തിയും വർദ്ധിപ്പിക്കാം. ഓറഞ്ച്, നാരങ്ങ, മുന്തിരിങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ ദിവസം ഒരു നേരമെങ്കിലും കഴിക്കാൻ ശ്രമിക്കുക. (ഓർക്കുക - മുന്തിരി പതിവായി ഉപയോഗിക്കുന്നെങ്കിൽ അവ കീടനാശിനി മുക്തമാണെന്ന് ഉറപ്പാക്കുക.)