petrol-diesal

തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഒരു ലിറ്റർ‌ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില.

കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 28 പൈസയായി, ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കടന്നു. ജനുവരിയിൽ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ് കൂടിയത്. ഈ മാസം നാലാം തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്.