police

അഹമ്മദാബാദ്: റോഡുവക്കിൽ ഉറങ്ങുകയായിരുന്ന കുടിയേറ്റതൊഴിലാളികളുടെ മേൽ ട്രക്ക് പാഞ്ഞുകയറി 15പേർ മരിച്ചു. 18പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. 12പേർ തൽക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്.

സൂറത്തിന് അറുപതുകിലോമീറ്റർ അകലെ കൊസാമ്പ ഗ്രാമത്തിൽ പുലർച്ചെയോടെയായിരുന്നു ദാരുണ സംഭവം. രാജസ്ഥാനിൽ നിന്നുളള കുടിയേറ്റതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. കരിമ്പുമായി എത്തിയ ട്രാക്ടർ ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഫുട്പാത്തിനുസമീപത്തായി ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുട‌െ മേൽ പാഞ്ഞുകയറുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.