anarkali

കുട്ടിക്കാലത്ത് താൻ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനാ‌ർക്കലി മരക്കാർ. ജോഷ് ടോക്‌സ് എന്ന പരിപാടിയിലൂടെയാണ് തരത്തിന്റെ വെളിപ്പെടുത്തൽ. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ചും, വിവാദ ഫോട്ടോഷൂട്ടിനെക്കുറിച്ചുമൊക്കെയാണ് നടി പരിപാടിയിൽ പറഞ്ഞിരിക്കുന്നത്.

'ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ഒരാളിൽ നിന്നും മോശം അനുഭവം നേരിട്ടത്. ഒരു കടയിൽ പോകുമ്പോഴായിരുന്നു സംഭവം. ഒരാൾ ചോക്ലേറ്റ് തന്ന്, ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നെ തൊടാൻ ശ്രമിച്ചപ്പോൾ അത് എന്താണെന്ന് അറിയില്ലെങ്കിൽ കൂടി അയാളുടെ പിടിയിൽ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടിൽ ചെന്ന് പറയാൻ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, ഇത്തരം കാര്യങ്ങൾ നീ തനിയെ ഡീൽ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാൻ തന്നെയാണ് ഡീൽ ചെയ്തിട്ടുള്ളത്.' നടി പറഞ്ഞു.


അതോടൊപ്പം സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെപ്പറ്റിയും നടി തുറന്നുപറഞ്ഞു. 'ഞാൻ സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ കുറെ ആളുകളുടെ മോശം കമന്റുകളിട്ടു. എന്റെ വീട്ടുകാർ ഇങ്ങനെ ഒരു ഫോട്ടോ ഇടേണ്ടിയിരുന്നോ എന്ന് ചോദിച്ചു. പക്ഷെ ഞാൻ കമന്റുകളൊന്നും മുഖവിലക്കെടുത്തില്ല. അതൊന്നും ശ്രദ്ധിക്കാനും പോയില്ല.

കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ചെയ്ത ഫോട്ടോഷൂട്ട് വലിയ ഒച്ചപ്പാടുണ്ടാക്കി. ഒരു പാർട്ടിയും ഒരു മതവിഭാഗവും എനിക്കെതിരെ നീങ്ങി. മഹാദേവൻ തമ്പി എന്ന ഫോട്ടോഗ്രാഫർ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്. വളരെ നാളായി സുഹൃത്തായ മഹാദേവൻ തമ്പിയോട് നോ പറയാൻ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. എന്റെ ചില സുഹൃത്തുക്കൾ, ചില ദളിത് ആക്ടിവിസ്റ്റുകൾ ഒക്കെ വിളിച്ചു അനാർക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. എന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.'- അനാർക്കലി പറഞ്ഞു.