ചിക്കൻ കറിയും, മട്ടൻ കറിയുമൊക്കെ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എല്ല് കറി കഴിച്ചവർ അധികമുണ്ടാകില്ല. ഈ വിഭവം എവിടെ കിട്ടുമെന്നും അധികമാർക്കും അറിയില്ല. രുചികരമായ ഈ വിഭവം കിട്ടുന്ന ഒരു തട്ടുകടയുണ്ട്. എവിടെയാണെന്നല്ലേ?
തിരുവനന്തപുരം, കൊട്ടാരക്കര റൂട്ടിലെ എനാത്ത് എന്ന സ്ഥലത്തുള്ള ജോസേട്ടന്റെ ഊട്ടുപുരയിലെ സ്പെഷൽ വിഭവമാണ് പോത്തിൻ എല്ല് കറി. നിരവധി പേരാണ് ഈ വിഭവം അന്വേഷിച്ച് ഇവിടെ എത്തുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...