വിഷ്ണു ഉണ്ണിക്കൃഷ്ണൻ,അജ്മൽ അമീർ എന്നിവരെ നായകൻമാരാക്കി അഷ്കർ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ പാർവതി നമ്പ്യാർ പ്രധാന വേഷത്തിൽ എത്തുന്നു. ഖത്തൽ എയർവെയ്സിൽ പൈലറ്റായ വിനീത് മേനോനെ കഴിഞ്ഞ വർഷമാണ് പാർവതി വിവാഹം കഴിച്ചത്. ലാൽജോസിന്റെ ഏഴു സുന്ദരരാത്രികളിലൂടെ അഭിനയരംഗത്തു എത്തിയ താരം വിവാഹത്തിനുശേഷം അഭിനയിക്കുന്ന ചിത്രമാണിത്.പട്ടാഭിരാമനിലാണ് ഒടുവിൽ അഭിനയിച്ചത്. വെെറ്റ് ഹൗസ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ അഡ്വ. സുധീർ ബാബു നിർമ്മിക്കുന്ന ചിത്രത്തിൽസുധി കോപ്പ, നന്ദു,ഇർഷാദ്,നന്ദൻ ഉണ്ണി,അനീഷ് ഗോപൻ,മെറിൻ ഫിലിപ്പ്,നിതിൻ പ്രസന്ന എന്നിവരാണ് മറ്രു താരങ്ങൾ. ഛായാഗ്രഹണം ബിപിൻ ബാലകൃഷ്ണൻ നിർവഹിക്കുന്നു.എഡിറ്റർ-നൗഫൽ അബ്ദുള്ള, സംഗീതം-നിക്സ് ലോപ്പസ്