ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജോജി പൂർത്തിയാക്കിയ ദിലീഷ് പോത്തൻ വീണ്ടും കാമറയുടെ മുന്നിൽ എത്തി. നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പക്കുന്നത്. കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ദിലീഷ് ഇന്നലെ ജോയിൻ ചെയ്തു. നടനായി ഒരുപാട് സിനിമകളിൽ തിളങ്ങിയിട്ടുണ്ട്. മാത്യു തോമസ് അജു വർഗീസ്, സൈജുകുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് പ്രകാശൻ പറക്കട്ടെയിലെ മറ്റു താരങ്ങൾ. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ധ്യാൻശ്രീനിവാസൻ എഴുതുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ഗുരുപ്രസാദാണ് ഛായാഗ്രഹണം.