bead

കിടപ്പറയിൽ സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങൾ മാനിക്കാതെ അവരെ വെറും ശരീരങ്ങളായി മാത്രം കാണുന്ന പുരുഷ സമൂഹത്തെ വിമർശിച്ച് വനിതാ ഡോക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഇരുട്ടത്ത് കാണിക്കേണ്ട അഭ്യാസമല്ല സെക്സ് എന്നും അത് അരമണിക്കൂറോ ഒരുമണിക്കൂറോ നീളുന്ന വിനോദമാക്കി മാറ്റുകയാണ് വേണ്ടതെന്നും ഡോക്ടർ ആവശ്യപ്പെടുന്നു. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർമ്മിപ്പിക്കുന്ന ഡോക്ടർ എങ്ങനെയൊക്കെ ലൈംഗിബന്ധം കൂടുതൽ അസ്വാദ്യകരമാക്കാം എന്നും വിവരിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'ലൈറ്റ് ഓഫ് ആക്കുവല്ലേ'..
ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത് മോഷ്ട്ടിക്കാൻ പോകുന്നതാണ്? ആവോ.
ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? അവളുടെ മുഖഭാവങ്ങൾ മാറിമറയുന്നത് കണ്ണ് നിറയേ കണ്ടുകൊണ്ട് അസ്വദിച്ചിട്ടുണ്ടാകുമോ? അവളുടെ സ്വകാര്യ ഭാഗങ്ങൾ ചുംബിച്ചും നാവ് കൊണ്ട് തഴുകിയും അവളെ ഉണർത്തിയിട്ടുണ്ടാകും? സ്ത്രീക്ക് ഓർഗാസം വരുന്നത് വരെ ഫോർപളേ ചെയ്തു കൊടുത്തിട്ടുണ്ടാവും? അഞ്ചു മിനിറ്റിൽ കാര്യം കഴിഞ്ഞിട്ട് മുണ്ടും മുറുക്കി കുത്തി എത്ര പേർ കിടന്ന് ഉറങ്ങുന്നുണ്ടാകും?


ക്‌ളൈറ്റോറിസ് എന്നത് വികാരങ്ങളുടെ പർവ്വതത്തിന്റെ ഉറവിടം പോലെയാണ്. അതിൽ തൊട്ടും, തലോടിയും, ചുംബിച്ചും, തഴുകിയും, നാവ് കൊണ്ട് ഉണർത്തിയും അവൾ ഉണരുന്നത് കാണുന്നത് തന്നെ ഒരു പുരുഷന് ലൈംഗിക ഉണർവ് നൽകാം.എന്നും മുകളിൽ കയറി കിടന്ന് മിഷനറി പൊസിഷനിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ മറ്റ് പൊസിഷനുകൾ കൂടി ട്രൈ ചെയ്യുക. നിങ്ങളുടെ മുകളിൽ കയറി അവളോ, വല്ല മേശയിലോ ,സോഫയിലോ കിടന്നോ, രണ്ടു പേരും ചരിഞ്ഞു കിടന്നോ, രണ്ടു പേരും ഇരുന്നോ പല രീതിയിൽ പല പൊസിഷനിൽ പരീക്ഷണങ്ങൾ നടത്തുക.


കിടക്കയിൽ മാത്രം ട്രൈ ചെയ്യാതെ, ഇടയ്ക്ക് കുളിമുറി, ലിവിങ് റൂം, അടുക്കള എന്നിവയൊക്കെ വീട്ടിൽ മറ്റ് ആളുകൾ ഇല്ലാത്തപ്പോൾ ഉപയോഗപ്പെടുത്താം. അതിന് സാധിക്കില്ലെങ്കിൽ യാത്ര പോകുമ്പോൾ റിസോർട്ടിലോ ഹോട്ടലിലോ എവിടെയോ നഷ്ടപ്പെട്ട ഉണർവും ഉന്മേഷവും ലൈംഗികതയിൽ തിരികെ കണ്ടെത്തുക.


തേൻ, ചോക്കലേറ്റ് ഒക്കെ നുണഞ്ഞു ഫോർപ്ലെ വ്യത്യസ്തവും അസ്വാദകരവും രുചികരവുമാക്കാം. അടുക്കളയിൽ മാത്രമല്ല, ബെഡ് റൂമിലും അങ്ങു രുചികരമായ പാചകം ചെയ്താലും. രണ്ടുപേർക്കും താൽപര്യമുണ്ടെങ്കിൽ സെക്സ് ടോയ്സ് ട്രൈ ചെയ്യാവുന്നതാണ്.
സെക്സിൽ മെല്ലെ ഫോർപളേയൊക്കെ ചെയ്തു സ്ത്രീക്ക് കൂടി ഓർഗാസം വരുന്നതൊക്കെ പരിഗണിച്ചു രണ്ടു പേരും ആസ്വദിച്ചു അഞ്ചു മിനിറ്റിൽ തീരുന്ന ഒന്നായി സെക്സിനെ മാറ്റാതെ, അരമണിക്കൂറോ ഒരു മണിക്കൂറോ നീളുന്ന വിനോദമാക്കി അങ്ങു മാറ്റുക. സെക്സ് നല്ലൊരു വ്യായാമം കൂടി ആണെന്ന് ഓർക്കാം.
The great indian kitchen സിനിമ കണ്ടപ്പോൾ എഴുതണം എന്ന് തോന്നിയത്.

doctor

"ലൈറ്റ് ഓഫ് ആക്കുവല്ലേ"..

ഇരുട്ടത്തു കാണിക്കേണ്ട അഭ്യാസം വല്ലതുമാണോ ലൈംഗികബന്ധം? കൂരാ കൂരിരുട്ടിൽ തപ്പി തടഞ്ഞു എന്ത്...

Posted by Shinu Syamalan on Monday, 18 January 2021