cisf

ന്യൂഡൽഹി: ഡൽഹിയിലെ ഒരു മെട്രോസ്‌റ്റേഷനിൽ ജോലി നോക്കിയ അർദ്ധസൈനിക വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വികാസ് ഇപ്പോൾ തലസ്ഥാനത്തെ ഒരു ഹീറോയാണ്. ഒരു യാത്രക്കാരന്റെ ജീവൻ നിർണായക സമയത്ത് രക്ഷിക്കാൻ സാധിച്ച വികാസിന്റെ പ്രവൃത്തി സമൂഹമാദ്ധ്യമങ്ങളിലെല്ലാം വൈറലായി.

ഡൽഹിയിലെ ഡാബ്രി സ്‌റ്റേഷനിൽ ജോലി നോക്കുന്ന സി.ഐ.എസ്.എഫ് ജവാനാണ് വികാസ്. യാത്രക്കായി മെട്രോ സ്‌റ്റേഷനിലെത്തിയ ഒരാൾ വിറച്ച് കുഴഞ്ഞുവീണപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വികാസ് ഒരു നിമിഷം പോലും സമയം കളയാതെ ഓടിയെത്തി. കുഴഞ്ഞുവീണയാൾക്ക് വികാസ് സി.പി.ആർ നൽകി. വൈകാതെ ആശുപത്രിയിലെത്തിക്കാനും വികാസ് സഹായിച്ചു.

▶️ देखें वीडियो- दिल्ली स्थित #डाबरी_मोड़ मेट्रो स्टेशन पर अचानक बेहोश हुए एक यात्री की @CISFHQrs जवानों ने #सीपीआर देकर बचाई जान, होश आने पर यात्री ने जवानों का जताया आभार।@OfficialDMRC#CISF #DelhiMetro pic.twitter.com/w1TO6PKO3T

— PIB In Bihar 🇮🇳 Mask yourself 😷 (@PIB_Patna) January 18, 2021

ബോധം തിരികെകിട്ടിയ യാത്രക്കാരൻ തന്റെ പേര് സത്യനാരായണൻ ആണെന്നും ആപത്ത് സമയത്ത് സഹായിച്ച വികാസിന് നന്ദിയുണ്ടെന്നും അറിയിച്ചു. 'കോൺസ്‌റ്റബിളായ വികാസ് യാത്രക്കാരൻ ബോധരഹിതനാകുന്നതും ശേഷം നേരാംവണ്ണം ശ്വസിക്കുന്നില്ലെന്നും കണ്ടെത്തി. ബോധം പോയി വീണപ്പോൾ യാത്രികന് നിലത്തിടിച്ച് മുഖത്തിന് പരുക്കുമേ‌റ്റു. അതുകണ്ട് ഓടിയെത്തിയ വികാസ് യാത്രക്കാരന് സി.പി.ആർ നൽകി രക്ഷിച്ചു' സി.ഐ.എസ്.എഫ് അധികൃതർ സംഭവത്തെ കുറിച്ച് പ്രസ്‌താവനയിൽ പറയുന്നു.

സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ കണ്ടവരെല്ലാം വികാസിനെ പ്രകീർത്തിച്ചു.