b-sandhya

തിരുവനന്തപുരം: ഫയർഫോഴ്‌സ് മേധാവി ഡോ. ബി. സന്ധ്യ രചിച്ച ഒരു പുഞ്ചിരി മറ്റുള്ളവർക്കായി എന്ന കൃതി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്‌തു. ഡോ.ബി. സന്ധ്യയുടെ മാതാപിതാക്കളായ കാർത്ത്യായനിയമ്മയും ഭാരതദാസും ചേർന്ന് ആദ്യ പ്രതി ഏറ്റുവാങ്ങി.

കേരളകൗമുദി എഡിറ്റോറിയൽ പേജിലെ മിഴിയോരം പംക്തിയിൽ പ്രസിദ്ധീകരിച്ച കുറിപ്പുകളാണ് പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സമകാലിക വിഷയങ്ങളും,​ സാഹിത്യവിചാരങ്ങളും അനുസ്‌മരണക്കുറിപ്പുകളും അടങ്ങിയതാണ് കൃതി. ഡോ. ബി. സന്ധ്യ, മകൾ ഡോ. ഹൈമ, ചിത്രകാരൻ മുരളി നാഗപ്പുഴ എന്നിവർ പങ്കെടുത്തു. സൈൻ ബുക്‌സാണ് പുസ്തകം പ്രസിദ്ധികരിച്ചത്.