vaccine

ഓസ്​ലോ: ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതിന് പിന്നാലെ ചിലർ മരിച്ചതിന് ഫൈസർ കാരണമാണെന്ന് പറയാൻ കഴിയില്ലെന്ന് നോർവേ ആരോഗ്യവകുപ്പ്. 33 പേരുടെയും മരണത്തിന് വാക്സിനേഷന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്നും വകുപ്പ് അറിയിച്ചു. മരിച്ചവരിൽ കൂടുതലും 80ന് മുകളിൽ പ്രായമുള്ളവരായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വരെ നോർവേയിൽ ഫൈസർ വാക്സിൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫൈസർ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ചുരുങ്ങിയ സമയത്തിനകം തന്നെ 23ഓളം പേർ മരിച്ചതായും ചിലർ രോഗബാധിതരായതായും നോർവേ സർക്കാർ അറിയിച്ചിരുന്നു. തൊട്ടുപിന്നാലെ പത്ത്പേർകൂടി മരിക്കുകയും ചെയ്തു. കുത്തിവയ്പ്പിനെക്കാൾ ഏറ്റവും അപകടം കൊവിഡ് വാക്സിനാണ്. മരിച്ച രോഗികൾക്കെല്ലാം തന്നെ ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ആളുകൾ വാക്സിൻ മൂലമാണ് മരണപ്പെട്ടതെന്ന് ഞങ്ങൾക്ക് പറയാനാകില്ല. നോർവീജിയൻ മെഡിക്കൽസ് ഏജൻസി ഡയറക്ടർ സ്‌റ്റൈനർ മാഡ്സെൻ വ്യക്തമാക്കി.