sports

കേരളത്തിന് തോൽവി

ഹരിയാനയ്ക്ക് എതിരായ സെയ്ദ് മുഷ്താഖ് ട്രോഫി മത്സരത്തിൽ കേരളം നാലുറൺസിന് തോറ്റു. ആദ്യം ബാറ്റുചെയ്ത ഹരിയാന 198/6 എന്ന സ്കോർ ഉയർത്തിയപ്പോൾ കേരളത്തിന് 194/6ലേ എത്താനായുള്ളൂ.ഇതോടെ ക്വാർട്ടർ ഫൈനൽ സാദ്ധ്യതകൾ തുലാസിലായി.

ബ്ളാസ്റ്റേഴ്സ് ഇന്ന് ബെംഗളുരുവിനോട്

ഐ.എസ്.എൽ ഫുട്ബാളിൽ കേരള ബ്ളാസ്റ്റേഴ്സ് ഇന്ന് ബെംഗളുരു എഫ്.സിയെ നേരിടും. ലീഗിൽ ബ്ളാസ്റ്റേഴ്സിന്റെ 12-ാം മത്സരമാണിത്. രണ്ടു വിജയങ്ങൾ മാത്രം നേടിയ ബ്ളാസ്റ്റേഴ്സ് 10 പോയിന്റുമായി പത്താം സ്ഥാനത്താണ്.മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ.

ഗോകുലം ഇന്ന് ഐസ്വാളിനെതിരെ

ഐ ലീഗ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി ഇന്ന് ഐസ്വാൾ എഫക.സിയെ നേരി‌ടും. ആദ്യ മത്സരത്തിൽ ചെന്നൈയിനോട് തോറ്റ ഗോകുലം രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്.സിയെ തോൽപ്പിച്ചിരുന്നു. ഇന്നത്തെ മത്സരം ഉച്ചയ്ക്ക് രണ്ട് മണിക്കമുതൽ 24 ന്യൂസ് മലയാളം ചാനലിൽ ലൈവായി കാണാം.

വിരാട് തിരിച്ചെത്തി

ഇംഗ്ളണ്ടിനെതിരെ അടുത്തമാസം തുടങ്ങാനിരിക്കുന്ന നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പുതിയ സെലക്ടർ ചേതൻ ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കഴിഞ്ഞ് ആസ്ട്രേലിയയിൽ നിന്ന് മടങ്ങിയിരുന്ന വിരാട് കൊഹ്‌ലി,പരിക്കേറ്റിരുന്ന ജസ്പ്രീത് ബുംറ,ഇശാന്ത് ശർമ്മ,ഹാർദിക്ക് പാണ്ഡ്യ എന്നിവർ തിരിച്ചെത്തി. ആസ്ട്രേലിയയിൽ കളിച്ച നടരാജനെ ഒഴിവാക്കി. മലയാളി താരം സന്ദീപ് വാര്യരടക്കം അഞ്ചുപേരെ നെറ്റ് ബൗളർമാരായും ഉൾപ്പെടുത്തി.

ഇന്ത്യൻ ടീം : കൊഹ്‌ലി(ക്യാപ്ടൻ),രഹാനെ,രോഹിത്,മായാങ്ക്,ഗിൽ,പുജാര,റിഷഭ്,സാഹ,രാഹുൽ,ഹാർദിക്ക്,അശ്വിൻ,കുൽദീപ്,അക്ഷർ,സുന്ദർ,ഇശാന്ത്,ബുംറ,സിറാജ്,ശാർദ്ദൂൽ.