arrest

ജിദ്ദ: സാമ്പത്തിക ക്രമക്കേടും അഴിമതിയും കൈക്കൂലിയും ബന്ധപ്പെട്ട് നിരവധിപേർ അറസ്റ്റിൽ. ഇതിൽ മുൻജഡ്ജിയും സർക്കാ‌ർ ഉദ്ധ്യാഗസ്ഥരും സർവീസിൽ നിന്നും വിരമിച്ചവരും വിദേശികളും അടക്കം നിരവധിപേരാണ് അറസ്റ്റിലായത്. മുൻ ജഡ്​ജിയും നിരവധി സർക്കാർ​ ഉദ്യോഗസ്ഥരും സർവിസിൽനിന്ന്​ വിരമിച്ചവരും വിദേശികളും പിടിയിലായവരിലുൾപ്പെടും. ആരോഗ്യ മന്ത്രാലയത്തിലെ 24 ജീവനക്കാർ, കാലാവസ്ഥ വകുപ്പിലെ 15 ജീവനക്കാർ, മുനിസിപ്പൽ ​ഗ്രാമകാര്യാലയത്തിലെ 14 ജീവനക്കാർ, സർവകലാശാലയിലെ രണ്ട്​ ഫാക്കൽറ്റി അംഗങ്ങൾ, മെഡിക്കൽ മാലിന്യ സംസ്​കരണ കമ്പനിയിലെ 16 ജീവനക്കാർ എന്നിവരാണ് തട്ടിപ്പിൽ ​ പിടിയിലായത്​.

യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകൾ, വ്യക്തിഗത ഉപയോഗത്തിന്​ കാറുകൾ എന്നിവ കൈക്കൂലിയായി കൈപ്പറ്റി, സ്വന്തം ബന്ധുക്കളെ ചട്ടം ലംഘിച്ച്​ കമ്പനികളിൽ നിയമിച്ചു തുടങ്ങിയവയാണ്​ ഇവർക്കെതിരായ കേസുകൾ. സൗദി ഭരണകൂടം അഴിമതിക്കെതിരെ ശക്തവും കർശനവുമായ പോരാട്ടം തുടരുന്നതിന്റെ ഭാഗമായാണ് അറസ്റ്റ്.