ദോഹ: ഖത്തറിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്.
കസ്റ്റംസ് ജനറൽ അതോറിട്ടിയുടെ ഡിസംബറിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഡിസംബറിൽ 331,149 കസ്റ്റംസ് ക്ലിയറൻസുകളാണ് നടന്നത്. അതിൽ 305,978 ക്ലിയറൻസുകളും എയർ കാർഗോ കസ്റ്റംസ് വഴിയായിരുന്നു. മാരിടൈം കസ്റ്റംസ് വഴി 24,925 കസ്റ്റംസ് ഡിക്ലറേഷനുകളും നടത്തി. അതേസമയം, ഖത്തറിലേക്ക് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത് ചൈനയിൽനിന്നാണെന്നും ജി.എ.സി വ്യക്തമാക്കി.