qqq

ദുബായ്: അബുദാബിയിൽ കനത്തമൂടൽമഞ്ഞ് ദൂരക്കാഴ്ച മറച്ചതോടെ 19 വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. 8പേർക്ക് പരിക്കേറ്റു.

അൽ മഫ്റാഖിലേക്ക് പോകുന്ന പാതയിലെ മഖാദറ പ്രദേശത്താണ് അപകടം.

എന്നാൽ ശക്തമായ മഞ്ഞ്വീഴ്ചയെയും റോഡിന്റെ അവസ്ഥയെക്കുറിച്ചും ഉള്ള ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഏഷ്യൻ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരതരമല്ലെന്നും എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.