അമ്പലപ്രാവുകൾ... ശ്രീകൺഠേശ്വരം അമ്പലത്തിനു മുന്നിലായി പ്രാവുകൾക്ക് തീറ്റയുമായി എത്തിയ ഭക്തൻ. എല്ലാദിവസവും ഉച്ചയ്ക്ക് തീറ്റയുമായി അമ്പലത്തിനു മുന്നിൽ ഭക്തർ എത്താറുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൂടുകൂട്ടിയ പ്രാവുകൾ കൃത്യം 12.15 ആകുമ്പോൾ ശ്രീകൺഠേശ്വരം അമ്പലത്തിന് മുന്നിൽ എത്താറുണ്ട് എന്നതാണ് കൗതുകം.