ശരീരത്തിൽ പൊട്ടാസ്യം കുറയുന്നത് അനാരോഗ്യത്തിനും ശാരീരിക പ്രവർത്തനങ്ങളുടെ താളപ്പിഴയ്ക്കും വിവിധരോഗങ്ങൾക്ക് അടിമയാകാനും ഇടയാക്കും. പേശികളും മസിലുകളും ആരോഗ്യകരമായി പ്രവർത്തിക്കുന്നതിന് അനിവാര്യമായ ഘടകമാണ് പൊട്ടാസ്യം. നമുക്ക് പതിവായി വിശപ്പില്ലാത്ത അവസ്ഥയുണ്ടാകുന്നെങ്കിൽ പൊട്ടാസ്യത്തിന്റെ അഭാവം സംശയിക്കണം.
ഉയർന്ന രക്തസമ്മർദ്ദവും വർദ്ധിച്ച തോതിലുള്ള നെഞ്ചിടിപ്പും പൊട്ടാസ്യം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. പൊട്ടാസ്യത്തിന്റെ കുറവ് പരിഹരിച്ചില്ലെങ്കിൽ സ്ട്രോക്കിലേക്ക് നയിക്കപ്പെടാം. അമിതക്ഷീണം, ശരീരത്തിന് മരവിപ്പ് എന്നിവ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുക, ഇതും പൊട്ടാസ്യത്തിന്റെ അഭാവമാണ് സൂചിപ്പിക്കുന്നത്.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇതാ - നിത്യവും ഒരു പഴം കഴിക്കുക. പാകം ചെയ്ത തക്കാളി, മധുരക്കിഴങ്ങ്, കടുത്ത പച്ചനിറമുള്ള ഇലക്കറികൾ, യോഗർട്ട്, ബീൻസ് , ഓറഞ്ച് നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും മത്സ്യം, പാൽ, എന്നിവ കഴിച്ച് നമുക്ക് മതിയായ അളവിൽ പൊട്ടാസ്യം ഉറപ്പാക്കാൻ സഹായകമാണ്.