ഓട്ടോശങ്കർ വെബ് സീരിസിനുശേഷം അഭിനയിക്കുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ശരത് അപ്പാനി പ്രതിനായകവേഷത്തിൽ എത്തുന്നു.
അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ശരത് അപ്പാനി സണ്ടക്കോഴി 2 എന്ന ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിച്ചാണ് തമിഴകത്ത് എത്തുന്നത്.എന്നാൽ മുഴുനീളെ വില്ലൻ വേഷത്തിൽ എത്തുന്ന ആദ്യമാണ്.
തമിഴ് ബിഗ് ബോസ് നാലാം സീസൺ വിജയിയായ നടൻ ആരി അർജ്ജുനൻ നായക വേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ അബിൻ ഹരിഹരൻ സംവിധാനം ചെയ്യുന്നു. സംവിധായകൻ എ.ആർ മുരുഗദോസിന്റെ ശിഷ്യനാണ് അബിൻ. ദിവ്യ പ്രദീപാണ് ചിത്രത്തിലെ നായിക. ശൗര്യ പ്രൊഡക്ഷൻസ്, അബിൻ ഫിലിം ഫാക്ടറി എന്നിവയുടെ ബാനറിൽ സുബ യ്യ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിക്കും. മധുര , ദിണ്ടിഗൽ, പഴനി എന്നിവിടങ്ങളാണ് ലൊക്കേഷൻ.