പുത്തൻ ലുക്കിലെത്തുന്ന സഫാരിയുടെ ചിത്രങ്ങൾ ടാറ്റ പുറത്തുവിട്ടു. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ഗ്രാവിറ്റാസ് എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് സഫാരിയായി എത്തുന്നത്.
ടാറ്റയുടെ ആദ്യ എസ്.യു.വികളിലൊന്നായിരുന്നു സഫാരി. 2019ലാണ് വാഹനം നിരത്തൊഴിഞ്ഞത്. പുതിയ സഫാരി മൂന്നു നിരകളിലായി ആറും ഏഴും സീറ്റുകളിൽ ലഭ്യമാകും. 13 ലക്ഷം രൂപ മുതലാകും വാഹനത്തിന്റെ വില.