'ലൈഫ് 'എന്ന വിഷയത്തെ ആസ്‌പദമാക്കി കൗമുദി ടി.വി സംഘടിപ്പിച്ച കൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികളെ പ്രഖ്യാപിച്ചു. 'ആവൃതി' യെയാണ് മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച സംവിധായകനായി ആവൃതിയുടെ സംവിധായകൻ ശ്രീഹരി ധർമനെ തിരഞ്ഞെടുത്തു. സംവിധായകൻ ശ്യാമപ്രസാദ് ചെയർമാനും സംവിധായകരായ സുജിത് വാസുദേവ്, ബേസിൽ ജോസഫ്, തിരക്കഥാകൃത്ത് സേതു എന്നിവർ അംഗങ്ങളായ ജൂറിയാണ് മത്സരവിധി നിർണയിച്ചത്.