1

തിരുവനന്തപുരം: ആയിരക്കണക്കിന് പേരെ ആകർഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര വിഗ്രഹം സ്ഥിതി ചെയ്യുന്ന ആഴിമല ശിവക്ഷേത്രം സന്ദർശർക്കായി കൂടുതൽ സൗകര്യങ്ങളോടെ അണിഞ്ഞൊരുങ്ങുന്നു. ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകിയതു മുതൽ അവിടേക്ക് ജനപ്രവാഹമാണ്. തദ്ദേശീയരെ കൂടാതെ മറ്റ് ജില്ലകളിൽ നിന്നും നിരവധി പേർ 58 അടി ഉയരമുള്ള വിഗ്രഹം കാണാനായി ദിവസവും എത്തുന്നുണ്ട്.

 പാർക്കിംഗ് പ്രശ്നം

സന്ദർശകർക്ക് ഏറ്റവും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത് വാഹന പാർക്കിംഗ് ആണ്. ക്ഷേത്രത്തിന് സമീപത്ത് പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും സന്ദർശകരുടെ എണ്ണം കൂടിയതോടെ സ്ഥലപരിമിതി അധികൃതർക്ക് വലിയ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ തന്നെ ക്ഷേത്രത്തിന് സമീപത്തുള്ള 2.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പാർക്കിംഗിനായി സൗകര്യങ്ങൾ ഒരുക്കാനായി ആവിമല ദേവസ്വം ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.

ദിവസേന 10,000 പേർ ആഴിമല ക്ഷേത്രം സന്ദർശിക്കാൻ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രത്തിലേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായതായി അധികൃതർ പറഞ്ഞു. സന്ദർശകർ എത്തുന്ന വാഹനങ്ങളുടെ തിരക്ക് ഏറിയതോടെ ഗതാഗതക്കുരുക്ക് റോഡിലേക്ക് വരെ നീളുന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

 സുരക്ഷാവേലി സ്ഥാപിക്കും

പ്രതിമയുടെ പിറകുവശത്ത് കടലാണ്. അതിനാൽ തന്നെ ഇത് സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. ആഴം കൂടിയ

ഇവിടെ സുരക്ഷാ വേലിയൊന്നും സ്ഥാപിച്ചിട്ടില്ല. ഇത് സന്ദർശകർക്ക് ഭീഷണി ഉയർത്തുന്നുണ്ട്. അതിനാൽ ഇവിടെ സുരക്ഷയ്ക്കി മതിലോ വേലിയോ നിർമ്മിക്കുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്. ക്ഷേത്ര അധികൃതരുടെ അഭ്യർത്ഥനയെ തുടർന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്ന് 25 പൊലീസുകാരെയും നാല് ലൈഫ് ഗാർഡുമാരെയും ഇവിടെ നിയോഗിച്ചിട്ടുണ്ട്. ആഴിമലയിലെ പാറകൾ വഴുക്കലുള്ളതിനാൽ തന്നെ തെന്നിവീണ് അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വളരെയേറെയാണ്. ക്ഷേത്രം അധികൃതർ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രതിമയുടെ സൗന്ദര്യത്തിന് കോട്ടം വരാത്ത രീതിയിൽ വേലി സ്ഥാപിക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

ടിക്കാൻ എം.എൽ.എ എം.വിൻസെന്റ് ആയുമായി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്.

 ടോക്കൺ സംവിധാനം വന്നേക്കും

ഭക്തരുടെയും സന്ദർശകരുടെയും എണ്ണം കൂടിയതോടെ ദർശനത്തിന് ടോക്കൺ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം അധികൃതർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസും വോളന്റിയർമാരും രംഗത്തുന്നുണ്ട്. കൊവിഡ് സാഹചര്യമായതിനാൽ ഭക്തരെ തെർമൽ സ്‌കാനിംഗ് പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്. പ്രവേശനത്തിനും പുറത്തുപോകുന്നതിനും പ്രത്യേക കവാടങ്ങളുണ്ട്. സന്ദർശകർക്കായി 15 ടോയ്‌ലറ്റുകൾ കൂടി നിർമ്മിച്ചു വരികയാണ്. നിലവിൽ നാലെണ്ണമാണുള്ളത്. ഒരേസമയം 300 പേർക്ക് ഇരിക്കാവുന്ന ധ്യാനകേന്ദ്രവും ഇവിടെയുണ്ട്.

ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സർക്കാരിന്റെ തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതിയിൽ ആഴിമലയെയും ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിശദമായ രൂപരേഖ ക്ഷേത്ര അധികൃതർ തയ്യാറാക്കി വരികയാണ്. പുലർച്ചെ 5.30 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.