1942ൽ ജോസഫ് റോബിനെറ്റ് ബൈഡന്റെയും കാതറിൻ യുജീനിയ ഫിന്നഗന്റെയും 4 മക്കളിൽ മൂത്തയാളായി പെൻസിൽവേനിയയിലെ സ്ക്രാന്റനിൽ ജനനം
ഡെലവെയർ, സിറക്യൂസ് സർവകലാശാലകളിൽ നിന്ന് ചരിത്രം, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ വിഷയങ്ങൾ പഠിച്ചു
1966ൽ നെലിയ ഹണ്ടറെ വിവാഹം ചെയ്തു.
പരേതരായ ബ്യൂ ബൈഡൻ, നവോമി, റോബർട്ട് ഹണ്ടർ എന്നിവർ മക്കൾ.
1970ൽ ന്യൂ കാസിൽ കൗണ്ടി കൗൺസിൽ അംഗമായി രാഷ്ട്രീയ ജീവിതത്തിനു തുടക്കം
1972ൽ നെലിയയും മകൾ ഒരു വയസുകാരി നവോമിയും കാറപകടത്തിൽ കൊല്ലപ്പെട്ടു. ആൺമക്കൾക്കു ഗുരുതര പരുക്ക്
1973ൽ 29ാം വയസിൽ ഡെലവെയറിൽനിന്നുള്ള സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തു. സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ വ്യക്തി. 2009 വരെ സെനറ്റർ സ്ഥാനത്ത്
1977ൽ കോളജ് അദ്ധ്യാപിക ജിൽ ട്രേസി ജേക്കബ്‌സിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ജനിച്ച മകളാണ് ആഷ്‌ലി
2007ൽ ബറാക് ഒബാമ ഭരണകൂടത്തിൽ എട്ട് വർഷക്കാലം വൈസ് പ്രസിഡന്റായി.
2015ൽ അർബുദം ബാധിച്ച് മൂത്ത മകൻ ഡെലവെയർ അറ്റോണി ജനറലായിരുന്ന ബോ ബൈഡൻ മരിച്ചു.
2020 ഡമോക്രാറ്റിക് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാർത്ഥിയായി. നവംബർ ഏഴിന് വിജയം ഉറപ്പിച്ചു
2021ൽ ബൈഡന്റെ വിജയം സെനറ്റ് അംഗീകരിച്ചു