shakib

എട്ടു റൺസിന് നാലു വിക്കറ്റ്, അതിഗംഭീര തിരിച്ചുവരവുമായി ഷാക്കിബ്

ധാക്ക : വാതുവയ്പ്പുകാർ സമീപിച്ചത് അധികൃതരെ അറിയിക്കാതിരുന്നതിനറെ പേരിൽ ഒരു വർഷത്തെ വിലക്ക് കഴിഞ്ഞ തിരിച്ചെത്തിയ ആൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെ അതിഗംഭീര ബൗളിംഗ് മികവിൽ വിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബംഗ്ളാദേശിന് വിജയം.

ഇന്നലെ ധാക്കയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ആതിഥേയർ ജയിച്ചത്.ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ 32.2 ഓവറിൽ 122 റൺസിന് ആൾഔട്ടാക്കിയശേഷം നാലുവിക്കറ്റ് നഷ്ടത്തിൽ വിജയിക്കുകയായിരുന്നു ബംഗ്ളാദേശ്. 97 പന്തുകൾ ബാക്കി നിൽക്കേയാണ് വിജയം. 7.3 ഓവറിൽ രണ്ട് മെയ്ഡനടക്കം എട്ടുറൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റുകൾ വീഴ്ത്തിയ ഷാക്കിബ് അൽഹസനാണ് ബംഗ്ളാദേശിന്റെ വിജയശിൽപ്പി. ഇതോ‌ടെ മൂന്നുമത്സരപരമ്പരയിൽ ബംഗ്ളദേശ് 1-0ത്തിന് മുന്നിലെത്തി.