bcci

മുംബയ് : അടുത്തമാസം തുടങ്ങുന്ന ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ്,ഏകദിന ട്വന്റി-20 പരമ്പരകളിൽ ഗാലറിയിൽ പകുതി കാണികളെ അനുവദിക്കാൻ ബി.സി.സി.ഐ ആലോചിക്കുന്നു.കൊവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് പരമ്പരയാണിത്. ഗാലറിയിൽ പരിമിതമായി കാണികളെ പ്രവേശിപ്പിക്കാൻ അനുമതി ഉണ്ടായിരുന്നെങ്കിലും ഈ മാസം തുടങ്ങിയ സെയ്ദ് മുഷ്താഖ് അലി ട്വന്റി-20യിൽ കാണികളില്ലാതെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നാലു ‌ടെസ്റ്റുകളും അഞ്ച് ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ളണ്ടുമായി കളിക്കുന്നത്. ഇതിൽ ആദ്യ രണ്ട് ടെസ്റ്റുകളും ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റുകളും മുഴുവൻ ട്വന്റി-20കളും അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തിൽ നടക്കും.ഏകദിനങ്ങളെല്ലാം പൂനെയിലാണ് നിശ്ചയിച്ചിരിക്കുന്നത്.