ബാങ്കോക്ക് : പരിക്കിന്റെ കടുത്തവേദനയിലും ശക്തമായിപ്പോരാടിയ മലയാളി താരം എച്ച്.എസ് പ്രണോയ് തായ്ലാൻഡ് ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിൽ ഇന്തോനേഷ്യയുടെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ ജൊനാഥൻ ക്രിസ്റ്റിയെ കീഴടക്കി. വാരിയെല്ലിന് പരിക്കേറ്റ പ്രണോയ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 18-21,21-16,23-21 എന്ന സ്കോറിനാണ് ജയിച്ചത്.ഒന്നേകാൽ മണിക്കൂറാണ് പോരാട്ടം നീണ്ടത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ക്രിസ്റ്റിയോട് തോറ്റിരുന്ന പ്രണോയ്‌യുടെ ആദ്യ വിജയമാണിത്.