flight-services

നാഗ്​പൂർ: വിമാനയാത്രയ്ക്കിടെ ഏഴുവയസുകാരി ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. ലക്നൗ -മുംബയ് ഗോഎയർ വിമാനത്തിലാണ്​ സംഭവം.

കുട്ടിക്ക്​ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്​ നാഗ്പൂർ വിമാനത്താവളത്തിൽ ​ചൊവ്വാഴ്ച രാവിലെ 7.25ന്​ വിമാനം അടിയന്തരമായി ഇറക്കിയിരുന്നു. തുടർന്ന്​ സർക്കാർ മെഡിക്കൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഉത്തർപ്രദേശ്​ സ്വദേശിയായ ആയുഷി പൻവാസി പ്രജാപതിയാണ്​ മരിച്ചത്​. കുട്ടിയും പിതാവും കൂടി വിദഗ്​ദ്ധ ചികിത്സയ്ക്കായി മുംബയിലേക്ക്​​ പോകുകയായിരുന്നു.

കുട്ടിയുടെ ആന്തരാവയവങ്ങൾ വിദഗ്​ദ്ധ പരിശോധനയ്ക്കായി അയച്ചു. കുട്ടിക്ക്​ വിളർച്ചയുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. വിമാനയാത്രയ്ക്ക്​ മുമ്പ്​ രോഗവിവരം പിതാവ്​ വെളിപ്പെടുത്തിയിരുന്നില്ല. ഹീമോഗ്ലോബിന്റെ അളവ്​ എട്ടു മുതൽ പത്തുഗ്രാം വരെ കുറവാണെങ്കിൽ വിമാനയാത്ര അനുവദനീയമല്ല. എന്നാൽ കുട്ടിക്ക്​ 2.5 ഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ.