sasikala

ബംഗളൂരു: ശ്വാസതടസത്തെത്തുടർന്ന് എ.ഐ.എ.ഡി.എം.കെ മുൻ നേതാവും ജയലളിതയുടെ തോഴിയുമായ വി.കെ. ശശികലയെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു.