joe-biden-

വാഷിംഗ്ടൺ : അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം ബുധനാഴ്ച രാത്രി 10.30നാണ് യു.എസ്. പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന്റെ പടിഞ്ഞാറേ നടയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡൻ. 78 വയസ്സാണ് ബൈഡന്റെ പ്രായം.

സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന എഫ്.ബി.ഐ. റിപ്പോർട്ടുകളെ തുടർന്ന് കർശന സുരക്ഷയാണ് വാഷിംഗ്ടൺ ഡി.സിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

കാപ്പിറ്റോളിൽ നടക്കുന്ന ചടങ്ങിൽ യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുക്കും. സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടോമേയറാണ് കമലയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക.