സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഇങ്ങിയ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മഹത്തായ ഭാരതീയ അടുക്കള' എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നവർ നിരവധിയുണ്ട്. അത്തരത്തിലൊരു ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ശശി ശേഖറാണ് ചിത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
പോസ്‌റ്റിന്റെ പൂർണരൂപം-
'സമൂഹ അടുക്കളകളിൽ ഒളിച്ചു കടത്തുന്നത്
ഇപ്പോൾ സമൂഹ അടുക്കളകളുടെ കാലമാണ്. പട്ടിണി കിടക്കുന്നവരിലേക്ക് സാന്ത്വന സന്ദേശവുമായാണ് ഈ അടുക്കളകൾ കടന്നു ചെല്ലേണ്ടത് .എന്നാൽ അവിടത്തെ ഭക്ഷണത്തിൽ ചെറിയ അളവിലുള്ള വിഷാംശങ്ങൾ പലപ്പോഴായി ഒളിച്ചു കടത്തിയാൽ അതു ഭക്ഷിക്കുന്ന സമൂഹത്തിന്റെ അവസ്ഥ എന്തായും ആഘോഷിക്കപ്പെടുന്ന ഭാരതീയ അടുക്കള എന്ന സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഉയർന്ന സന്ദേഹങ്ങളിൽ ഒന്ന് ഇതാണ്. ചില പ്രതിഭാഗം വക്കീലന്മാർ കേസ് വാദിച്ചു കഴിയുമ്പോൾ പ്രതിക്ക് മരണശിക്ഷ ഉറപ്പാകുമെന്നതു പോലെയാണ് ഈ ശരാശരി സ്ത്രീവിരുദ്ധ സിനിമ അവസാനിക്കുന്നത്. നായികയുടെ മുലയിലേക്കു മാത്രം ഫൊക്കസ് ചെയ്യുന്ന ഈ ചിത്രം ശരാശരി മെയിൽ ഷോവനിസത്തിന്റെ ഹിപ്പൊക്രസിയിലാണ് അവസാനിക്കുന്നത്. ശബരിമല വിഷയത്തിൽ സമരം ചെയ്യുന്ന സ്ത്രീകൾ പുരുഷൻന്മാർ വിളിക്കുന്ന മുദ്രാവാക്യം ഏറ്റു വിളിക്കുന്നിടത്ത് ഈ സിനിമയിലെ സ്ത്രീവിരുദ്ധ മനോഭാവം മറ നീക്കി പുറത്തു വരുന്നു. മാർക്കറ്റ് കണ്ടറിഞ്ഞതുപോലെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് അനുകൂലമാണെന ധാരണ പരത്താനും ശരണംവിളിയെപ്പോലും അപഹസിക്കാനും ശ്രമിക്കുന്നതിനു പിന്നിലെ ലക്ഷ്യവും പച്ചയായ കച്ചവടമാണ്. അത് ഉണ്ടാക്കിയേക്കാവുന്ന മത സ്പർദ്ധ ക ളെ ഞാൻ ഭയപ്പെടുന്നു.ഇതിന്റെ ചുവടുപിടിച്ച് മറ്റ് മതങ്ങളുടെ ആചാരത്തെ ചോദ്യം ചെയ്യുന്ന ചില പ്രതികരണങ്ങളും ശ്രദ്ധയിൽ പെട്ടു .വരുന്ന തിരഞ്ഞെടുപ്പിൽ മറഞ്ഞു പോയ ശബരിമല വിഷയത്തെ ഈ സിനിമയിലൂടെ വീണ്ടും ഉണർത്തി വിടാൻ ശ്രമം നടന്നിട്ടുണ്ടോ എന്നും സംശയമുണ്ട്. ഇത്തരം ഒളിച്ചു കടത്തലുകൾ അക്രമമാണ്. കുടുംബത്തെക്കുറിച്ച് ക്ലാസെടുക്കുന്ന ശൃംഗാരം അറിയുന്ന ഭർത്താവ് ഫോർ പ്ലെയുടെ കാര്യത്തിൽ ചോദിക്കുന്നു: അതെനിക്കു കൂടി തോണ്ടേ? അയാൾ അതിനു ശ്രമിച്ചപ്പോഴൊക്കെ ഒഴിഞ്ഞുമാറിയ നായികയെ ചില രംഗങ്ങളിൽ കാണിക്കാതിരിക്കാൻ മെയിൽ ഷോവനിസ്റ്റുകൾക്ക് കഴിയുന്നില്ല. നായികയോട് പരുഷമായി പെരുമാറുന്നവരെക്കൂടെ കാണാതിരുന്നു കൂട. അതിൽ പ്രധാനം നാത്തൂനാണ്. മറ്റൊന്ന് സ്വന്തം അമ്മ ,സ്ത്രീയുടെ ശത്രു സ്ത്രീ തന്നെന്ന പാടിപ്പഴകിയ പല്ലവി.ശബരിമല വ്രതം തന്നെ ഉഡായിപ്പെന്ന് ഓഫിസിലെ സുഹൃത്തിനെക്കൊണ്ട് ഉദ്‌ബോധനം നടത്തുന്നു.സ്ത്രീ പ്രവേശനത്തിന് അനുകൂലമായ ടി വി വാർത്തകളും കാണിക്കുന്നുണ്ട്. ഇതിനു പുറമേ ഭർത്താവ് സ്‌കൂട്ടറിൽ നിന്ന് മറിയുന്ന ഒരു സീനുണ്ട്. അയാളെ മെൻസ സ് ആയ ഭാര്യ തൊടുന്നു. അതിന് പ്രായശ്ചിത്തം ചാണകം. അതു പറയിക്കാൻ വേണ്ടി മാത്രം വെറുതെ പോയ ഭർത്താവിനെ തള്ളിയിടേണ്ടതുണ്ടായിരുന്നോ? മുറിയിൽ വിക്സ് വച്ചിട്ട് ജലദോഷത്തിന് നായികയെക്കൊണ്ട് മെൻ സസ് സമയത്ത് തുളസി പിച്ചിക്കുന്നുണ്ട്. മെൻസ സ് സമയത്ത് തുളസീരെ മൂട്ടിൽ പോകാൻ പാടില്ലെന്ന ഡയലോഗ് ആ മൂപ്പിലാന്റെ വായിൽ തിരുകാനായിരുന്നില്ലേ അത്? നിഷ്‌കുവാ യ നായികയെക്കൊണ്ട് അപ്പോയിന്റ്‌മെന്റ് ഓർഡർ അതിനെ എതിർക്കുന്ന മൂപ്പിലാന്റെ മുന്നിൽ വച്ചു തന്നെ പൊട്ടിപ്പിക്കുകയും ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ഡയലോഗ് അയാളെക്കൊണ്ട് തട്ടിവിടുകയും ചെയ്യുന്ന ക്രാഫ്ട് സമ്മതിക്കണം. ഭർത്താവ് വന്ന് ചോദിക്കുന്നു. അച്ഛന്റെ മുന്നിൽ ഞാൻ ആരായി. ഇതൊക്കെ കാണുമ്പോൾ ഇത് ഒരു സ്ത്രീപക്ഷ സിനിമയാണെന്ന് തെറ്റിദ്ധരിച്ചു പോയവരും ചോദിച്ചു പോകും: ഞങ്ങൾ ആരായി? എന്നാലും ഇത്രയും പീഡിത യാ യ നായികയുടെ മുലയിൽ നിന്ന് കണ്ണെടുക്കാത്ത ആ സ്ത്രീപക്ഷ ക്യാമറാ ക്രാഫ്റ്റ് ഉണ്ടല്ലോ. സമ്മതിച്ചുന്ന് പറഞ്ഞാൽ പോരാ പൊളിച്ചുന്ന് തന്നെ പറയാം. ആദാമിന്റെ വാരിയെല്ല് എന്ന സിനിമ കൂടി കണ്ടിട്ടു വേണം സ്ത്രീപക്ഷ സിനിമകളുടെ സർട്ടിഫിക്കറ്റുമായി നടക്കാൻ എന്നാണ് എന്റെ ഒരു ഇത്. അല്ല സാറന്മാരെ ആക്ച്വലി എന്താണ് ശരിക്കും ഉദ്ദേശിച്ചിരുന്നത്?.ഇങ്ങനെയൊക്കെ തന്നെ ആയിരുന്നാ?'
സമൂഹ അടുക്കളകളിൽ ഒളിച്ചു കടത്തുന്നത് - ഇപ്പോൾ സമൂഹ അടുക്കളകളുടെ കാലമാണ്. പട്ടിണി...
Posted by Sasi Sekhar on Wednesday, 20 January 2021