modi

ന്യൂഡൽഹി : അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വീറ്റിലൂടെയാണ് മോദി അഭിന്ദനം അറിയിച്ചത്. ഇന്ത്യ- യു.എസ് ബന്ധം കൂടുതൽ ഉയരങ്ങളിലെത്താൻ ബൈഡനോടൊപ്പം ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി നരേന്ദ്രമോദി ട്വീറ്റിൽ പറഞ്ഞു.

ലോകം നേരിടുന്ന പൊതുവായ വെല്ലുവിളികൾക്കും സുരക്ഷയ്ക്കും സമാധാനത്തിനും ഒറുമിച്ച് നിൽക്കാമെന്നും മോദി പ്രതീക്ഷ പങ്കുവച്ചു.

നേരത്തെ യു.എസ് തിരഞ്ഞെടുപ്പിൽ വിജയം നേടിയപ്പോഴും നരേന്ദ്രമോദി ജോ ബൈഡനെ ആശംസ അറിയിച്ചിരുന്നു.


·