ന്യൂഡൽഹി: ടിക്രിയിലെ കർഷക സമര വേദിയിൽ ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. ഹരിയാനയിൽ നിന്നുള്ള ജയ് ഭഗവാൻ റാണ ആണ് ജീവനൊടുക്കിയത്. ടിക്രിയിൽ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ കർഷകനാണ് റാണ.
അതേസമയം സമരം പിൻവലിച്ചാൽ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിർത്തിവയ്ക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. അതോടൊപ്പം സുപ്രീം കോടതി രൂപീകരിച്ച വിദഗ്ദ്ധ സമിതി ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തും.