elezabath-harini

ട്രാൻസ്‌വുമണും നടിയുമായ എലിസബത്ത് ഹരിണി ചന്ദന വിവാഹിതയായി. സുനീഷ് ആണ് വരൻ. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.എറണാകുളം ബിടിഎച്ച് ഹാളിൽവച്ചായിരുന്നു വിവാഹം. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാർ ആണ് നടിയുടെ അമ്മയുടെ സ്ഥാനത്തുനിന്ന് ചടങ്ങ് നടത്തിയത്. വിവാഹ ചിത്രങ്ങലും രഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഒരമ്മയുടെ ഉത്തരവാദിത്തം പൂർത്തീകരിക്കുകയാണ്. ഇത് എല്ലാ സ്ത്രീയുടേയും സ്വപ്‌നമാണെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഹരിണി ചന്ദനയുടെ ദൈവത്തിന്റെ മണവാട്ടിയായിരുന്നു ഇന്ത്യയിലെ ഒരു ട്രാൻസ്‌വുമൺ നായികയായെത്തിയ ആദ്യചിത്രം കുമ്പളങ്ങി സ്വദേശിയായ ഹരിണി പതിനേഴാം വയസിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. 2017ൽ കൊച്ചിയിൽ നടന്ന ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തിൽ സെക്കൻഡ് റണ്ണറപ്പായിരുന്നു.

View this post on Instagram

A post shared by Renju Renjimar (@renjurenjimar)

View this post on Instagram

A post shared by Renju Renjimar (@renjurenjimar)

View this post on Instagram

A post shared by Renju Renjimar (@renjurenjimar)

View this post on Instagram

A post shared by Sheethal Shyam Sheethalshyam (@sheethalshyam)