മൂന്നുമാസം നീണ്ടുനിന്ന ആസ്ട്രേലിയൻ പര്യടനം കഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം അഭിമാനപൂർവ്വം തിരിച്ചെത്തിയിരിക്കുന്നു.മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളും നാലു ടെസ്റ്റുകളുമുണ്ടായിരുന്ന പര്യടനം കഴിഞ്ഞെത്തുമ്പോൾ രണ്ട് കിരീടങ്ങൾ ഇന്ത്യൻ താരങ്ങളുടെ കയ്യിലുണ്ട്. ടെസ്റ്റ് പരമ്പര ജേതാക്കൾക്കുളള ബോർഡർ - ഗാവസ്കർ ട്രോഫിയും ട്വന്റി-20 കിരീടവും.
ഐ.പി.എൽ കഴിഞ്ഞ് യു.എ.ഇയിൽ നിന്ന് നേരേ ആസ്ട്രേലിയയ്ക്ക് പറക്കുകയായിരുന്നു ഇന്ത്യൻ സംഘം. അവിടെ രണ്ടാഴ്ച ക്വാറന്റൈന് ശേഷം ആദ്യം കളിക്കാനിറങ്ങിയത് ഏകദിന പരമ്പരയിലാണ്. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റുപോയ ഇന്ത്യൻ ടീം മൂന്നാം ഏകദിനത്തിലെ വിജയത്തോടെ ഉയിർത്തെണീറ്റു. പിന്നെ തുടർച്ചയായ രണ്ട് ട്വന്റി-20 വിജയങ്ങളോടെ ആദ്യ പരമ്പര സ്വന്തമാക്കി. അവസാന ട്വന്റി-20യിൽ ആസ്ട്രേലിയയ്ക്ക് ആശ്വാസ വിജയം. ട്വന്റി-20യ്ക്കും ടെസ്റ്റുപരമ്പരയ്ക്കുമിടയിൽ രണ്ട് സന്നാഹങ്ങൾ സമനിലയിൽ പിരിഞ്ഞിരുന്നു.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിട്ടും രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ആൾഔട്ടായി എട്ടുവിക്കറ്റ് തോൽവി ഏറ്റുവാങ്ങേണ്ടിവന്നത് ഇന്ത്യൻ ടീമിന് കനത്ത ഷോക്കായിരുന്നു. എന്നാൽ വിരാടിന്റെ അഭാവത്തിൽ നായകപദവി ഏറ്റെടുത്ത അജിങ്ക്യ രഹാനെ മാതൃകാപരമായ സെഞ്ച്വറിയിലൂടെ മെൽബണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച് ആത്മവീര്യം നിലനിറുത്തി. സിഡ്നിയിൽ പൊരുതി നേടിയ വിജയതുല്യമായ സമനിലയും ബ്രിസ്ബേനിൽ ആരും പ്രതീക്ഷിക്കാത്ത വിജയവും നേടിയതോടെ തുടർച്ചയായ രണ്ടാം വട്ടവും ആസ്ട്രേലിയൻ മണ്ണിലെ ടെസ്റ്റ് പരമ്പര നേട്ടവും തുടർച്ചയായ മൂന്നാം ബോർഡർ - ഗാവസ്കർ ട്രോഫിയും ഇന്ത്യയെ തേടിയെത്തി.
പര്യടനം ഒറ്റ നോട്ടത്തിൽ
ആദ്യ ഏകദിനം
നവംബർ 27,സിഡ്നി
ആസ്ട്രേലിയ 376/6
ഫിഞ്ച് 114, സ്മിത്ത് 105
ഇന്ത്യ 308/8
ഹാർദിക് 90, ധവാൻ 74
66 റൺസിന് ആസ്ട്രേലിയൻ ജയം
മാൻ ഒഫ് ദ മാച്ച് : സ്മിത്ത്
രണ്ടാം ഏകദിനം
നവംബർ 29,സിഡ്നി
ആസ്ട്രേലിയ 389/4
സ്മിത്ത് 104,വാർണർ 83,ഫിഞ്ച് 60,ലബുഷേയ്ൻ70,മാക്സവെൽ 63
ഇന്ത്യ 338/9
കൊഹ്‌ലി89,രാഹുൽ 76
51 റൺസിന് ആസ്ട്രേലിയൻ ജയം
മാൻ ഒഫ് ദ മാച്ച് : സ്മിത്ത്
മൂന്നാം ഏകദിനം
ഡിസംബർ 2, കാൻബറ
ഇന്ത്യ 302/5
ഹാർദിക് 92, ജഡേജ 66,കൊഹ‌്ലി 63
ആസ്ട്രേലിയ 289
ഫിഞ്ച് 75, മാക്സ‌്‌വെൽ 59
13 റൺസിന് ഇന്ത്യൻ ജയം
മാൻ ഒഫ് ദ മാച്ച് : ഹാർദിക്
മാൻ ഒഫ് ദ സിരീസ് : സ്മിത്ത്
2-1ന് ആസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര
ഒന്നാം ട്വന്റി-20
ഡിസംബർ 4,കാൻബെറ
ഇന്ത്യ 161/7
രാഹുൽ 51, ജഡേജ 44
ആസ്ട്രേലിയ 150/7
ഫിഞ്ച് 35
ചഹൽ 3/25, നടരാജൻ 3/30
11 റൺസിന് ഇന്ത്യൻ ജയം
മാൻ ഒഫ് ദ മാച്ച് : ചഹൽ
രണ്ടാം ട്വന്റി-20
ഡിസംബർ 6,സിഡ്നി
ആസ്ട്രേലിയ 194/5
വേഡ് 58, സ്മിത്ത് 46
ഇന്ത്യ 195/4
ധവാൻ 52,കൊഹ്‌ലി 44, ഹാർദിക് 42*
ആറു വിക്കറ്റിന് ഇന്ത്യൻ ജയം
മാൻ ഒഫ് ദ മാച്ച് : ഹാർദിക് പാണ്ഡ്യ
മൂന്നാം ട്വന്റി-20
ഡിസംബർ 8,സിഡ്നി
ആസ്ട്രേലിയ 186/5
വേഡ് 80,മാക്സ്‌വെൽ 54
ഇന്ത്യ 174/7
കൊഹ്‌ലി 85
സ്വെപ്സൺ 3/23
12 റൺസിന് ആസ്ട്രേലിയൻ ജയം
മാൻ ഒഫ് ദ മാച്ച് : സ്വെപ്സൺ
മാൻ ഒഫ് ദ സിരീസ് : ഹാർദിക് പാണ്ഡ്യ
2-1ന് ഇന്ത്യയ്ക്ക് പരമ്പര
ഒന്നാം ടെസ്റ്റ്
ഡിസംബർ 17-19, അഡ്ലെയ്ഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 244
കൊഹ്‌ലി 74, പുജാര 43, രഹാനെ 42
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 191
പെയ്ൻ 73, ലബുഷേയ്ൻ 47
അശ്വിൻ 4/55, ഉമേഷ് 3/40
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 36
ഹേസൽ വുഡ് 5/8,കമ്മിൻസ് 4/21
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 93/2
ബേൺസ് 51*
മാൻ ഒഫ് ദ മാച്ച് : ടിം പെയ്ൻ
രണ്ടാം ടെസ്റ്റ്
ഡിസംബർ 26-29, മെൽബൺ
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 195
ലബുഷേയ്ൻ 48,ട്രാവിസ് ഹെഡ് 38
ബുംറ 4/56,അശ്വിൻ 3/35
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 326
രഹാനെ 112,ജഡേജ 57,ഗിൽ 45
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 200
ഗ്രീൻ 45, വേഡ് 40
സിറാജ് : 3/37
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 70/2
ഗിൽ35, രഹാനെ 27*
മാൻ ഒഫ് ദ മാച്ച് : അജിങ്ക്യ രഹാനെ
മൂന്നാം ടെസ്റ്റ്
ജനുവരി 07-11, സിഡ്നി
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 338
സ്മിത്ത് 131,ലബുഷേയ്ൻ 91, പുക്കോവ്സ്കി 62
ജഡേജ 4/62, ബുംറ 2/66,സെയ്നി 2/65
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 244
ഗിൽ 50, പുജാര 50,പന്ത് 36,ജഡേജ 28
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 312/6 ഡിക്ള.
ഗ്രീൻ 84,സ്മിത്ത് 81,ലബുഷേയ്ൻ 73
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 334/5
രോഹിത് 52,ഗിൽ 31,പുജാര 77,പന്ത് 97,വിഹാരി 23*,അശ്വിൻ 39 *
മാൻ ഒഫ് ദ മാച്ച് : സ്റ്റീവൻ സ്മിത്ത്
നാലാം ടെസ്റ്റ്
ജനുവരി 15-19, ബ്രിസ്ബേൻ
ആസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 369
പെയ്ൻ 50 ,ലബുഷേയ്ൻ 108, ഗ്രീൻ 47
നടരാജൻ 3/78, സുന്ദർ 3/89,ശാർദ്ദൂൽ 3/94
ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 336
രോഹിത് 44, പുജാര 25,രഹാനെ 37,മായാങ്ക് 38,പന്ത് 23, ശാർദ്ദൂൽ 67, സുന്ദർ 62
ആസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് 294.
സ്മിത്ത് 55,വാർണർ 48
സിറാജ് 5/73, ശാർദ്ദൂൽ 4/61
ഇന്ത്യ രണ്ടാം ഇന്നിംഗ്സ് 329/7
ഗിൽ 91,പുജാര 56,പന്ത് 89,രഹാനെ24, സുന്ദർ22
മാൻ ഒഫ് ദ മാച്ച് : റിഷഭ് പന്ത്
മാൻ ഒഫ് ദ സിരീസ് : പാറ്റ് കമ്മിൻസ്
274
ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം റിഷഭ് പന്ത്
13
ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം സിറാജ്
134
ട്വന്റി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം കൊഹ്‌ലി
6
ട്വന്റി-20 പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരം നടരാജൻ
210
ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ
4
ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ ഇന്ത്യൻ താരം ഷമി
5
ഇന്ത്യൻ താരങ്ങളാണ് ഈ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ചത് - ഗിൽ,സിറാജ്,സെയ്നി,വാഷിംഗ്ടൺ സുന്ദർ, നടരാജൻ-എന്നിവർ
1
ഈ പര്യടനത്തിലെ പത്ത് അന്താരാഷ്ട്രമത്സരങ്ങളിൽ ഒരേയൊരു ഇന്ത്യൻ താരം മാത്രമേ സെഞ്ച്വറി നേടിയുള്ളൂ- അജിങ്ക്യ രഹാനെ(മെൽബണിൽ 112)