krishna-kumar

പേരിന് ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് സർക്കാർ ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് 'കമലം' എന്ന് മാറ്റിയത്. താമരയുമായി സാമ്യമുള്ളതിനാലാണ് ഈ പേര് നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞത്. ഇതിനുപിന്നാലെ സോഷ്യൽ മീഡിയ മുഴുവൻ ഡ്രാഗൺ ഫ്രൂട്ടുമായി ബന്ധപ്പെട്ടുള്ള ട്രോളുകളാണ്.


ഇപ്പോഴിതാ ഡ്രാഗൺ ഫ്രൂട്ട് എങ്ങനെ എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാമെന്ന് വിവരിച്ചിരിക്കുകയാണ് നടൻ കൃഷ്ണകുമാർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ പരിപാലന രീതിയുൾപ്പടെ അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.


ചട്ടിയിൽ എങ്ങനെയാണ് ഡ്രാഗൺ ഫ്രൂട്ട് നടേണ്ടത് എന്നാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. തണ്ടിന്റെ താഴ്ഭാഗം ചരിച്ചാണ് മുറിക്കേണ്ടത്. ഈ ഭാഗമാണ് മണ്ണിൽ നടേണ്ടത്. മണ്ണ് എങ്ങനെയാണ് ഒരുക്കേണ്ടതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഈ ചെടിക്ക് അധികം വെള്ളത്തിന്റെ ആവശ്യമില്ല. നിശാഗന്ധി പൂവുമായി സാമ്യമുള്ളതാണ് ഇതിന്റെ പൂവുകൾ.