team-biden

വാഷിംഗ്ടൻ: പ്രസിഡന്റ് ബൈഡൻ തന്റെ സംഘത്തിൽ ഇന്ത്യക്കാർക്ക് അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ട്. 20 ഇന്ത്യൻ വംശജരെയാണ് ബൈഡൻ തന്റെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉന്നതപദവിയിലേക്ക്​ എത്തുന്നത്​ 17 പേരാണ്​. 13 പേർ വനിതകളാണ്. ഇതിലൊരാൾ കേരളത്തിൽ വേരുകളുള്ള ശാന്തി കളത്തിലാണ്. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ്​ ഒരു പ്രസിഡന്റ് ഇത്രയുമധികം പേരെ തന്റെ ടീമിൽ ഉൾപ്പെടുത്തുന്നത്.

നീര ഠണ്ഡൻ (ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഒഫ് മാനേജ്മെന്റ് ആൻഡ് ബ‌ഡ്ജറ്റ്), ഡോ. വിവേക് മൂർത്തി (യു.എസ് സർജൻ ജനറൽ), വനിത ഗുപ്ത (അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്), ഉസ്ര സേയ (സിവിലിയൻ സെക്യൂരിറ്റി, സ്റ്റേറ്റ് ഡിപ്പാർട്മെന്റ് , ഡമോക്രസി ഹ്യൂമൻ റൈറ്റ്സ് അണ്ടർ സെക്രട്ടറി), മാല അഡിഗ (ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ), ഗരിമ വർമ (പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ), സബ്രിന സിംഗ് (വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി), ഐഷ ഷാ (പാർട്നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി), സമീറ ഫാസിലി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ), ഭരത് രാമമൂർത്തി (നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ), ഗൗതം രാഘവൻ ( ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഒഫ് പ്രസിഡൻഷ്യൽ പഴ്സനൽ), വിനയ് റെഡ്ഡി (ഡയറക്ടർ സ്പീച്‍ റൈറ്റിംഗ്), ‌വേദാന്ത് പട്ടേൽ (അസിസ്റ്റന്റ്​ പ്രസ് സെക്രട്ടറി), തരുൺ ഛബ്ര (സീനിയർ ഡയറക്ടർ ഫോർ ടെക്നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി), സുമന ഗുഹ (സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ), ശാന്തി കളത്തിൽ (കോ ഓർഡിനേറ്റർ ഫോർ ഡെമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്സ്), സോണിയ അഗർവാൾ (സീനിയർ അഡ്വൈസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ), വിദുർ ശർമ (കൊവിഡ് കർമസമിതി പോളിസി അഡ്വൈസർ ഫോർ ടെസ്റ്റിംഗ്), നേഹ ഗുപ്ത (അസോഷ്യേറ്റ് കോൺസൽ), റീമ ഷാ (ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ) എന്നിവരാണ് ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യൻ വംശജർ.