kseb

തിരുവനന്തപുരം: കൃത്യനിർവഹണം തടസപ്പെടുത്തുന്ന വ്യക്തികൾക്കെതിരെ നടപടിയെടുക്കാതെ പരാതി നൽകുന്നവർക്കെതിരെ പ്രതികാരമനോഭാവത്തോടെ പെരുമാറുന്ന മാനേജ്മെന്റ് സമീപനത്തിൽ കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.ഫറോക്ക് സെക്‌ഷനിലെ ഡ്യൂട്ടി ക്രമീകരണവുമായി ബന്ധപ്പെട്ട് വനിതാ അസിസ്റ്റന്റ് എൻജിനിയറോട് മോശമായി പെരുമാറിയ ജീവനക്കാരനെ സംരക്ഷിക്കുകയും ഇതേ കുറിച്ച് പരാതി നൽകിയ വനിതാ എൻജിനിയർക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തതിനെ അസോസിയേഷൻ അപലപിച്ചു.ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ അസോസിയേഷൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി കെ.സുനിൽ അറിയിച്ചു.