മുപ്പത് വർഷത്തോളമായി ആൽമരത്തിനുള്ളിൽ പ്ലാവ് വളരാൻ തുടങ്ങിയിട്ട്. നിറയെ ചക്കയും ഉണ്ടാവാറുണ്ട്. എന്നാൽ ആരും ഈ ചക്ക പറിക്കാറില്ല. ചക്ക പഴുത്ത് കഴിഞ്ഞാൽ കഴിക്കാനായി നിറയെ കിളികളും അണ്ണാറക്കണ്ണന്മാരും എത്തും. ആൽമരത്തിനുള്ളിൽ വളർന്ന പ്ലാവിന്റെ തടിയും വേരും പുറത്ത് കാണാൻ കഴിയില്ല.