ബോളിവുഡിലെ യുവനായികയായിരുന്ന ജിയാഖാന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ സാജിദ് ഖാനെതിരെ പുതിയ ആരോപണം ഉയർന്നതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തൽ. ജിയാഖാന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററിയിലാണ് സാജിദ് ഖാനെതിരെ നടിയുടെ സഹോദരി കരിഷ്മ ഖാൻ രംഗത്ത് വന്നത്.. ഇതിന് പിന്നാലെ നടി ഷെർലിൻ ചോപ്രയും കൂടുതൽ വെളിപ്പെടുത്തൽ നടത്തി.
2005ലുണ്ടായ അനുഭവമാണ് കരഞ്ഞുകൊണ്ട് ഷെർലിൻ ചോപ്ര ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങൾ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയത്. സംസാരിക്കുന്നതിനിടെ സാജിദ് അയാളുടെ ലൈംഗിക അവയവയത്തിൽ സ്പർശിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും എന്നാൽ താൻ എതിർത്തുവെന്നും ഷെർലിൻ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
हीरोइन बनने आई थी.. और बन गई एडल्ट कॉन्टेंट क्रिएटर.. इसका पूरा श्रेय मैं बॉलीवुड को देती हूँ! https://t.co/WOUfyxa4mI
— Sherni (@SherlynChopra) January 20, 2021
സാജിദിന്റെ ഹൗസ്‌ഫുൾ എന്ന ചിത്രത്തിൽ ജിയ അഭിനയിച്ചിരുന്നു. ഇതിന്റെ റിഹേഴ്സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാന്റെ വെളിപ്പെടുത്തൽ. ജിയയോട് മേൽ വസ്ത്രമൂരാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടുവെന്നും ജിയ അന്ന് മാനസികമായി തളർന്ന് കരഞ്ഞുകൊണ്ടാണ് വീട്ടിലെത്തിയതെന്നും കരീഷ്മ പറയുന്നു.
സാജിദ് ഖാനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം ഉയരുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചൻ വൈറ്റ് എന്നിവർ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.