
മാഡ്രിഡ്: സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിൽ ബഹുനില കെട്ടിടത്തിൽ നടന്ന സ്ഫോടനത്തിൽ രണ്ട് മരണം. ഗ്യാസ് ചോർച്ചയാണ് സ്‌ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിൽ കെട്ടിടത്തിന് വലിയ കേടുപാടുണ്ടെന്നാണ് വിവരം.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച വലിയ ശബ്ദത്തോടെയാണ് കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത്. രക്ഷാപ്രവർത്തകരേയും അഗ്നിശമനസേനയേയും പൊലീസിനേയും സംഭവ സ്ഥലത്ത് വിന്യസിച്ചിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കെട്ടിടത്തിൽ നിന്ന് വൻതോതിൽ പുക ഉയരുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.