ശ്രീനഗർ: നിയന്ത്രണ രേഖയിൽ വെടിനിറുത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാന് വീരമൃത്യു. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘട്ടി സെക്ടറിലാണ് സംഭവം. 10 ജെ.എ.കെ റൈഫിള്‍സ് യൂണിറ്റിലെ ഹവിൽദാർ നിർമൽ സിംഗാണ് പാക് വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ് വീരമൃത്യു വരിച്ചത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.