കൊച്ചി: കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിന് തുടക്കമായി. വാക്‌സിനേഷൻ സെന്റർ ഉദ്ഘാടനം കളക്‌ടർ എസ്. സുഹാസ് നിർവഹിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ.
കുത്തിവയ്പ്പ് പ്രക്രിയ ആശുപത്രി സി.ഇ.ഒ പി. നീലകണ്‌ഠൻ കളക്‌ടറോട് വിശദീകരിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ആരോഗ്യ, വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി ആന്റണി, അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ രമേശ് രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
കൗതുകമായി കൊവിഡ്
വാക്‌സിൻ ഇൻസ്‌റ്റലേഷൻ
കൊവിഡിനുമേലുള്ള വിജയത്തെ സൂചിപ്പിച്ച് അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി ഒരുക്കിയ കൊവിഡ് വാക്‌സിൻ ഇൻസ്‌റ്റലേഷൻ ശ്രദ്ധേയമാകുന്നു. വൈറസിനുമേൽ സിറിഞ്ച് കുത്തിയിറങ്ങുന്ന, 12 അടിയോളം ഉയരം വരുന്നതാണ് ഇൻസ്‌റ്റലേഷൻ.
തൃപ്പൂണിത്തുറയിലെ 'ശില്‌പാലയ" എന്ന കലാകാരന്മാരുടെ കൂട്ടായ്മയാണ് മാതൃക ഒരുക്കിയത്.
ഫോട്ടോ 1:
കറുകുറ്റി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ്പിന് തുടക്കമിട്ടുള്ള വാക്‌സിനേഷൻ സെന്ററിന്റെ ഉദ്ഘാടനം കളക്‌ടർ എസ്. സുഹാസ് നിർവഹിക്കുന്നു. കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ആരോഗ്യ, വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി ആന്റണി, ആശുപത്രി സി.ഇ.ഒ പി. നീലകണ്‌ഠൻ, ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ രമേശ് രവീന്ദ്രൻ എന്നിവർ സമീപം.
ഫോട്ടോ 2:
അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിക്ക് മുന്നിലെ കൊവിഡ് വാക്‌സിൻ ഇൻസ്‌റ്റലേഷൻ.