sunny-leonme-

തിരുവനന്തപുരം : അവധിയാഘോഷത്തിനും ഷൂട്ടിംഗിനുമായി ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരം ഇനി ഒരാഴ്ച ക്വാറന്റൈനിലായിരിക്കും.

ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകിട്ട് സണ്ണി ലിയോൺ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയുടെ ഷൂട്ടിംഗാണ് പ്രധാന പരിപാടി. ഒപ്പം അവധിയാഘോഷത്തിനും പ്ലാനുണ്ട്. തലസ്ഥാനത്തെ സ്വകാര്യ റിസോർട്ടിലാണ് സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും താമസം..