ന്യൂഡൽഹി: ഇന്ത്യയുടെ ഭാഗമായ അരുണാചൽ പ്രദേശിലെ അതിർത്തിയോട് ചേർന്ന് 101 ഗ്രാമങ്ങളടങ്ങിയ പുതിയ ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ വിശദീകരണവുമായി ചൈനീസ് സർക്കാർ രംഗത്തെത്തി. സ്വന്തം സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് സ്വാഭാവികമാണെന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം.
ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നതെന്ന് വിദഗ്ദ്ധരടക്കം വ്യക്തമാക്കിയെങ്കിലും സ്വന്തം സ്ഥലത്താണ് നിർമ്മാണ പ്രവർത്തനങ്ങളെന്നാണ് ചൈനീസ് വാദം. അപ്പർ സുബാൻസിരിയിലെ ത്സാരി ചു നദിക്കരയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ ഭൂമിയുടെ കാര്യത്തിൽ ഇന്ത്യയും ചൈനയും ഏറെക്കാലമായി തർക്കം നിലനിൽക്കുന്നുണ്ട്.