arthritis

രോഗപ്രതിരോധശേഷി സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന രോഗമാണ് ആർത്രൈറ്റിസ്. പ്രധാന ലക്ഷണങ്ങൾ സന്ധിവേദനയും, സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. കുട്ടികളിൽ ആർത്രൈറ്റിസ് സാധാരണമല്ലെങ്കിലും സാദ്ധ്യത പൂർണമായും തള്ളിക്കളയാനാവില്ല. സാധാരണയായി കുട്ടികളിൽ കാണപ്പെടുന്നത് ജുവനൈൽ റുമറ്റോയ്ഡ് ആർത്രൈറ്റിസാണ്.

ജനിതക കാരണങ്ങളാലും കുട്ടികൾക്ക് ആർത്രൈറ്റിസ് ഉണ്ടാകാം. പ്രാരംഭ ഘട്ടത്തിൽ കാര്യമായ രോഗലക്ഷണങ്ങളും കണ്ടില്ലെന്ന് വരാം.സാധാരണ രക്തപരിശോധനയിലും ചിലപ്പോൾ രോഗം കണ്ടെത്താനാവില്ല. വിദഗ്ധ ഡോക്ടർക്ക് കൃത്യമായ വൈദ്യപരിശോധനയിലൂടെ രോഗം പ്രാരംഭഘട്ടത്തിൽ കണ്ടുപിടിക്കാനും ചികിത്സിക്കാനും സാധിക്കും.

കുട്ടികളിലൂണ്ടാകുന്ന ആർത്രൈറ്റിസ് അവയവ വളർച്ചയെ ബാധിക്കുന്നു. എന്നാൽ ഇന്ന് ഫലപ്രദമായ ചികിത്സാവിധികൾ ലഭ്യമാണ്. ഇങ്ങനെ രോഗത്തിന്റെ കാഠിന്യവും, വൈകല്യ സാദ്ധ്യതയും കുറയ്ക്കാം. രക്ഷിതാക്കൾ കൃത്യസമയത്ത് നിരീക്ഷിച്ച് വിദഗ്ധ ചികിത്സ ഉറപ്പു വരുത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ് കുട്ടികളിലെ ആർത്രൈറ്റിസ്.