*എത്ര തിരക്കാണേലും പ്രഭാതഭക്ഷണം ഒഴിവാക്കാൻ നിൽക്കരുത്. ഒരു ദിവസത്തേക്കുള്ള മുഴുവൻ ഊർജവും പ്രദാനം ചെയ്യാൻ പ്രഭാത ഭക്ഷണത്തിനാകും.
*ദിവസവും നട്സ് കഴിക്കുന്നത് ഉന്മേഷത്തോടെയിരിക്കാൻ സഹായിക്കും. ബദാം, അണ്ടിപ്പരിപ്പ്, ഈന്തപ്പഴമൊക്കെ ശീലമാക്കുന്നത് നല്ലതാണ്.
*തവിട് നീക്കാത്ത ഭക്ഷണം പതിവായി കഴിക്കുന്നതും നല്ലതാണ്. അതുപോലെ, നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താം.
*എട്ടു ഗ്ലാസ് വെള്ളം ദിവസവും കുറഞ്ഞത് കുടിക്കണം. ക്ഷീണം മാറാനും ചർമ്മം തിളങ്ങാനുമെല്ലാം അത് സഹായിക്കും.
*വിളർച്ചയും ക്ഷീണവും ഉള്ളവർ പതിവായി നെല്ലിക്കയും ഈന്തപ്പഴവും കഴിക്കുന്നത് നല്ലതാണ്. രക്തമുണ്ടാകാനും ഉന്മേഷത്തോടെയിരിക്കാനും അവ സഹായിക്കും.