ടൊവീനോ നായകനായ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്നാണ് ചിത്രത്തിന്റെ പേര്. അന്വേഷണങ്ങളുടെ കഥയല്ല..അന്വേഷകരുടെ കഥയാണെന്നാണ് സിനിമയുടെ ടാഗ് ലൈൻ. നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ജിനു വി. എബ്രഹാമിന്റേതാണ് തിരക്കഥ. ആദം ജോൺ, കടുവ തുടങ്ങി ചിത്രങ്ങൾക്ക് വേണ്ടിയാണ് ജിനു ആദ്യം തിരക്കഥ നിർവഹിച്ചത്. ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ. തമിഴ് സംഗീതഞ്ജനായ സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. എഡിറ്റിംഗ്: സൈജു ശ്രീധരൻ.