athletico-madrid

മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എൽഷെയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഏഴുപോയിന്റ് ലീഡുമായിസ്പാനിഷ് ലാ ലിഗ ഫുട്ബാളിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. ഈ സീസണിൽ ബാഴ്സലോണയിൽ നിന്നെത്തിയ സൂപ്പർ താരം ലൂയിസ് സുവാരേസാണ് ഇരുപകുതികളിലുമായി രണ്ട് ഗോളുകളും നേടിയത്.40-ാം മിനിട്ടിലായിരുന്നു ആദ്യ ഗോൾ.89-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ രണ്ടാം ഗോളും.

ഈ വിജയത്തോടെ അത്‌ലറ്റിക്കോയ്ക്ക് 17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് 18 മത്സരങ്ങളിൽ നിന്ന് 37പോയിന്റേയുള്ളൂ. 18മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ബാഴ്സലോണ മൂന്നാം സ്ഥാനത്താണ്.