biji

മഹേഷിന്റെ പ്രതികാരത്തിന് ശേഷം സംഗീത സംവിധായകൻ ബിജിബാൽ വീണ്ടും പിന്നണി ഗായകനായി. മഹേഷിന്റെ പ്രതികാരത്തിലെ ടൈറ്റിൽ സോംഗായ 'മല മേലെ തിരി വച്ച്" സ്വന്തം സംഗീതത്തിൽ പാടിയ ബിജിബാൽ ഇക്കുറി മറ്റൊരു സംഗീത സംവിധായകന് വേണ്ടിയാണ് പിന്നണി പാടുന്നത്.

അതിരൻ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ച പി.എസ്. ജയ‌്‌ഹരിയുടെ സംഗീതത്തിൽ കാടകലം എന്ന ചിത്രത്തിന് വേണ്ടി ബി.കെ. ഹരിനാരായണനെഴുതിയ കനിയേ കനിയേ.. കടിഞ്ഞൂൽ പെറ്റുണ്ടായ കരിങ്കനിയേ എന്ന ഗാനം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം പിടിക്കുമെന്നാണ് സൂചന.

സഖിൽ രവീന്ദ്രൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കാടകലത്തിൽ ഡാവിഞ്ചി സുരേഷ്, സതീശൻ, കോട്ടയം പുരുഷൻ, രാജു കുറുപ്പന്തറ, ശ്രീജിൽ മാധവ്, വൈഷ്ണവ്, ദ്വിയാർ, ഹരികൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.

ആദിവാസികളുടെ ജീവിതവും വന സംരക്ഷണത്തിന്റെ ആവശ്യകതയും ചർച്ചചെയ്യുന്ന കാടകലം നിർമ്മിക്കുന്നത് പെരിയാർവാലി ക്രിയേഷൻസാണ്.