shanu

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ രജിഷ വിജയൻ നായികയായി എത്തുന്നു.ഫഹദും രജിഷയയും ഒന്നിച്ച് അഭിനയിക്കുന്നത് ആദ്യമാണ്. ഫാസിലാണ് മലയൻകുഞ്ഞ് നിർമിക്കുന്നത്. ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈ എത്തും ദൂരത്ത് സംവിധാനം ചെയ്തതും നിർമിച്ചതും ഫാസിൽ ആയിരുന്നു. പതിനെട്ടുവർഷങ്ങൾക്കുശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുകയാണ്.മഹേഷ് നാരായണനാണ് മലയൻകുഞ്ഞിന്റെ തിരക്കഥാകൃത്ത്. ജനുവരി 26ന് ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽജാഫർ ഇടുക്കി, ഇർഷാദ് എന്നിവരാണ് മറ്റു താരങ്ങൾ. എറണാകുളവും ലൊക്കേഷനാണ്. അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക് മേയ് 13ന് തിയേറ്രറിൽ എത്തും. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ജോജി ആണ് ഫഹദ് പൂർത്തിയാക്കിയ മറ്രൊരു ചിത്രം.