തിരുവനന്തപുരം ജില്ലയിലെ ചെന്നങ്ങോടിനടുത്തുളള ഒരു വീട്ടിൽ നിന്ന് രാവിലെ തന്നെ വാവക്ക് കോൾ എത്തി, വലയിൽ ഒരു അണലി കുടുങ്ങി കിടക്കുന്നു. നിറയെ പോര്കോഴികളെ വളർത്തുന്ന വീടാണ്. മാത്രമല്ല പശു,വിവിധയിനം കോഴികൾ,കിളികൾ എന്നിവയെല്ലാം ആ വീട്ടിലുണ്ട്. കോഴികളെ പിടികൂടാൻ എത്തിയതാവാം അണലി. സ്ഥലത്തെത്തിയ വാവ വല വെട്ടി അണലിയെ രക്ഷിച്ചു.
അടുത്തതായി രാത്രിയോടെ മാവേലിക്കര പോകുന്ന വഴി ഇടപ്പാളിൽ കിണറിനകത്തു കണ്ട മൂർഖനെ പിടികൂടാനായി യാത്ര. വെള്ളത്തിൽ കിടന്ന മൂർഖൻ വാവക്ക് പിടികൊടുക്കാതെ മുങ്ങാൻ ഒരു ശ്രമമൊക്കെ നടത്തി. ഉദ്യേഗപൂർവമായ നിമിഷങ്ങൾക്ക് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.